ഇനി നിലത്തുറങ്ങുവാൻ
കൂടെയാരുമില്ല..
മാറോട് ചേർക്കുന്ന
തലയിണക്കു പോലമെന്നെ വേണ്ടതാനും
തണുപ്പ് കൊണ്ടാവാം പുതപ്പിന് പിണക്കമില്ല..
വിറങ്ങലിച്ച പിണം പുഴുവരിച്ചാലോയെന്ന ഭയവുമില്ല..
മണ്ണിലലിഞ്ഞു ഞാനുമെൻ കിനാക്കളും...
ഇരുളിന്റെ മടിതട്ടിലേക്കു യാത്രയാവുകയാണ് ഞങ്ങൾ
തമസ്സിലെ ലോകം തേടി....
Comments
Post a Comment