കാരണങ്ങൾ പലതുണ്ട് ഇനി ക്യാമ്പസ് ലൈഫ് എന്തായാലും ഇത്തരത്തിൽ ഉണ്ടാവില്ല.PhDക്ക് പോവുന്നവർ അല്ലെങ്കിൽ കോളേജിൽ അധ്യാപകർ ആവുന്നവർ ഉണ്ടാവാം പക്ഷെ അതിന്റെ രൂപത്തിലും ഭാവത്തിലും ഒരുപാട് മാറ്റം ഉണ്ട്.മൂന്നാം സെമസ്റ്റർ ആണ് നാളെ മുതൽ , ക്ലാസ് മുറിയിൽ ഉള്ള അവസാനത്തേതും ,നാലാം സെമസ്റ്റർ project ആണ് .
ക്ലാസിൽ ഇരുന്ന് പഠിക്കുമ്പോൾ ഉള്ള ഒരു ഫീൽ വേറെ ആണ്.കൂട്ടുകാർ...ഒച്ച ബഹളം ആഹാ... അന്തസ്സ്....ക്ലാസ്സിൽ ഇരുന്ന് ഉറങ്ങുന്നതിനു പേര് കേട്ട ഒരു വ്യക്തി ആണ് ഞാൻ.. പിജി ജീവിതത്തിലും അതിന് മാറ്റം ഒന്നും ഇല്ല അനുരാധ മാഡത്തിന്റെ nuclear physics ക്ലാസിൽ എത്രയോ വട്ടം പിടിക്കപ്പെട്ടിട്ടുണ്ട്.ക്ലാസ് മോശം ആയത് കൊണ്ടല്ല കേട്ടോ ... ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ ആയത് കൊണ്ടാണ്..ഒരുപക്ഷെ എന്നെപോലെ ഇങ്ങനെ ഉള്ള ഇങ്ങനെ ഉള്ള മണ്ടന്മാർ കാരണം ആകും Chernobyl ദുരന്തം ഉണ്ടായത്.(സോവിയറ്റ് യൂണിയനെ പറ്റി ഒരു അക്ഷരം മിണ്ടിപ്പോകരുത്).ഇനി ഇത്രയും സഹപാഠികളുടെ കൂടെ ഒരു പഠനം ഇല്ല..സുഹൃത്തുക്കളുടെ വെറുപ്പിക്കൽ ഉണ്ടാവില്ല..പിന്നെ ഹോസ്റ്റൽ ജീവിതം കലക്കൻ ആക്കിയ ബോസ്, ജെറിൻ,ബേസിൽ,ജിബിൻ ,സഞ്ജയ് ചേട്ടന്മാർ..തീരാത്ത രാത്രി ചർച്ചകൾ..തിന്നാൻ വേണ്ടി മാത്രം ഉള്ള യാത്രകൾ..
ബെഡിൽ കിടന്നു കാണുന്ന ഓണ്ലൈന് ക്ലാസിന് ബെഞ്ചിൽ ഇരുന്ന് ഉറങ്ങുന്ന ഫീൽ ഒരിക്കലും ഉണ്ടാവില്ല..ഉറക്കത്തിൽ നിന്ന് സ്നേഹത്തോടെ എഴുന്നേൽപ്പിച്ചു കളിയാക്കുന്ന അധ്യാപകരും ഇല്ല..
എന്റെ seniorsനു course കഴിഞ്ഞു ഒരുമിച്ചു ഒന്നു കാണാൻ പോലും കഴിയാതെ ആണ് അവർ പാസ്സ് ഔട്ട് ആയത്.കൊറോണടെ ഒരു പവറേ..ഞങ്ങളുടെ എന്താവുമോ എന്തോ
നഷ്ടങ്ങൾ ഒരുപാട് ആണ് അവസാനം വരെ submit ചെയ്യാത്ത assignmentകൾ ..പരീക്ഷ മാറ്റാൻ ഉള്ള അപേക്ഷകൾ.. ലാബുകളിൽ നിന്ന് ലാബുകളിലേക്ക് ഉള്ള ഓട്ടം ..X ray diffraction യന്ത്രത്തെ നോക്കി വായ പൊളിച്ചുള്ള നിൽപ്പും.. quantum computingന്റെ ആഴങ്ങളിലേക്ക് ബാലകൃഷ്ണൻ സർടെ കൂടെ ഉള്ള യാത്രയും അങ്ങനെ എത്രയെത്ര ചര്യകൾ ഇല്ലാതെ ഉള്ള ഒരു ജീവിതമാണ് വന്നിരിക്കുന്നത്..
എന്നാലും Microsoft teamsന്റെ ഒരു കൂരക്കു കീഴിൽ എല്ലാരേയും കാണാൻ കഴിയും എന്നുള്ള ഒരു ആശ്വാസം മാത്രം..
ചരിത്രകാരന്മാർ പണ്ട് ഇരുണ്ട കാലഘട്ടം എന്നു വിശേഷിപ്പിച്ചപോലെ...മനുഷ്യന്റെ സാമൂഹ്യ ജീവതത്തിൽ ഒരു തമോഗർത്തമായി എന്നും ഈ കൊറോണ കാലഘട്ടം നിലനിൽക്കും..
Need translation
ReplyDeleteIts right
ReplyDeleteഏതൊരു സാഹചര്യത്തെയും മറികടക്കുക എന്നതാണ് ഈ കാലഘട്ടത്തിൻറെ ആവശ്യം കാലഘട്ടത്തെക്കുറിച്ച് വിശകലനം ചെയ്യേണ്ട ആവശ്യമില്ല ഏതു സാഹചര്യത്തിലും ഒരു വഞ്ചി തുഴഞ്ഞ് അക്കരെ എത്തുന്ന പോലെ വിജയത്തിൻറെ പടവുകൾ ചവിട്ടി കയറുകയാണ് വേണ്ടത്
ReplyDelete