അടുത്ത യാത്രക്ക് മുമ്പ്..

 കുറേ ആയി ബ്ലോഗിൽ എന്തേലും കോറി ഇട്ടിട്ട്... ന്നാ പിന്നെ ഒരു എഴുത്ത് എഴുതാം ന്ന് പറഞ്ഞ് എഴുതുന്നതല്ല..

നമ്മടെ മൂന്നാം വർഷ ബിരുദ വിദ്യാർഥികളുടെ യാത്രയയപ്പ് ആണ് എഴുതാൻ പ്രേരിപ്പിച്ചത്.. പഴയ സ്‌കൂൾ-കോളേജ് കാലം ഒക്കെ ഒന്ന് ഓർത്തുപോയി..

ഓർമ്മകൾ ജനിക്കുന്നത് വളരെ അപ്രതീക്ഷിതമായിട്ടാവും. പൊതുവെ ലാബ് ജീവികൾ എന്ന കുപ്രസിദ്ധി ഉള്ളോർ ആണ് ശാസ്ത്ര വിദ്യാർത്ഥികൾ..ഇതേ ലാബുകൾ തന്നെ ആണ് പല രസകരമായ ഓർമകൾ സമ്മാനിച്ചത്... ബ്രെഡ്ബോർഡിൽ ഉള്ള circuit കത്തിപ്പോയപ്പോൾ ബാറ്ററി ഓഫാക്കാതെ അന്തം വിട്ട് നിന്ന പലരേയും ഈ വേളയിൽ ഓർക്കുന്നു..കത്തിപ്പോയ ഓരോ op ampകൾക്കും [  IC 741 ;=)  ] പറയാൻ ഉണ്ടാവും ഒരായിരം കഥകൾ...

ഇനി വിദ്യാർത്ഥി ആയി ഒരു കാലഘട്ടം ഇല്ല എന്ന വല്ലാത്ത വേദന പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ ആണ് ഒന്ന് കുറഞ്ഞത്.. ഉരുളക്കുപ്പേരി പോലെ ഉള്ള ചോദ്യങ്ങൾ പലപ്പോഴും ഞങ്ങൾ പഠിക്കുമ്പോൾ ചോദിച്ച ചോദ്യങ്ങൾ ഓർമിപ്പിച്ചു..MSc ക്ക് യാത്രയയപ്പും കിട്ടിയില്ല convocationനും ഉണ്ടായില്ല എന്ന സങ്കടം ഇപ്പോളും മാറിയിട്ടില്ല.. ഞങ്ങടെ msc സെന്റ് ഓഫിന് കൊട്ട് വാങ്ങിയില്ലെങ്കിലും വാടകക്ക് എടുക്കണം ചെത്തി നടക്കണം എന്നൊക്കെ ഉള്ള പൊരിഞ്ഞ ചർച്ച റൂമിൽ നടക്കുമ്പോൾ ആണ് ആർക്കോ വവ്വാലിനെ കറി വെച്ചു തിന്നാൻ തോന്നിയത് ...

കൊട്ട് പോയിട്ട് എങ്ങനെ എങ്കിലും തുണികളും കെട്ടിപ്പെറുക്കി വീട്ടിൽ എത്തിയാൽ മതി എന്നായി പിന്നീട്..കൊറോണേടെ ഒരു പെവറേ..

അപ്പോ ന്റെ വിദ്യാർത്ഥി സുഹൃത്തുക്കളോട് പറയാൻ ഉള്ളത്

നിങ്ങൾക്ക് അർഹിച്ച ഒരു കലാലയ ജീവിതം കിട്ടിയിട്ടില്ല എന്നറിയാം .. ആ വേദനയിൽ ഞാനും പങ്ക് ചേരുന്നു..ന്നാലും ഒരു കാര്യം ഞാൻ ഉറപ്പ് തരാം നിങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ നിങ്ങൾക്ക് ചിരിക്കാനും കരയാനും ഒരുപിടി ഓർമകൾ ഉണ്ടാവും എന്നത്..ഇനി വളരെ കുറച്ചു ദിനങ്ങൾ മാത്രം ആണ് മുന്നിൽ ഉള്ളത് അത് ക്ലാസുകളിൽ കയറി തന്നെ ആഘോഷമാക്കുക..

ഇനി മുന്നോട്ടുള്ള യാത്രയിൽ പുതിയ കുറേ നല്ല അനുഭവങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..

സ്നേഹപൂർവ്വം 

അജ്മൽ

ഒപ്പ്..




Comments

Post a Comment